Sunday, 18 August 2013

ഒന്ന് ഷൂ പോളിഷ് ചെയ്ത കഥ

                                    ഇത് കുറച്ചു നേരത്തെ എഴുതി വെക്കേണ്ട്തായിരുന്നു . എഴുതി വെച്ചതുമായിരുന്നു, പക്ഷെ എഴുതി വെച്ച ഡയറി കാണാതായി. യാത്ര ചെയ്യുമ്പോൾ  നഷ്ടപെട്ട സാധനങ്ങളുടെ ലിസ്റ്റിൽ അങ്ങനെ അതും. അപോ സംഭവം പറഞ്ഞു തുടങ്ങാം. ഡൽഹി ഓഫിസിൽ റിപ്പോർട്ട്‌ ചെയ്തിരുന്ന ടൈം 2012 ജനുവരി മുതൽ  ജൂലൈ , മിക്ക  ദിവസവും എനിക്ക് കിട്ടിയിരുന്ന പണി പഞാബിൽ ആയിരുന്നു.
                                     പഞാബിൽ  'ലുധിയാന' യ്യ്കും  'ജലന്ധർ' നും  ഇടയിലുള്ള ഒരു സ്ഥലം ആണ് 'ഫഗ്വാട '. ഇന്ഗ്ലിഷിൽ എഴുതുമ്പോ  Phagwara  എന്നാണ്‌............. .അന്നത്തെ പണിയും കഴിഞ്ഞു ഞാൻ താമസിച്ചിരുന്ന ജലന്ധറിലെ ഹൊട്ടെലിലെക്കു  തിരിച്ചു പോകാൻ വേണ്ടി ബസ്‌ സ്റ്റാൻഡിൽ എത്തി. ബസ്സിനായുള്ള അന്വേഷണം നടത്തി .പഞാബിൽ ഹിന്ദി അറിയാമെങ്കിൽ ജീവിക്കാം എന്നതാണ് എനിക്ക് അവടെ ബുദ്ധിമുട്ടിലാതെ യാത്ര ചെയ്യാൻ സഹായിച്ചത്. ഹിന്ദി അറിയാമെങ്കിൽ പഞാബിൽ അല്ല നോർത്തിൽ എവടെ വേണേലും ജീവിക്കാം. ബസ്സിനായി വെയിറ്റ് ചെയ്ത്  ഒരു ബെഞ്ചിൽ ഇങ്ങനെ ഇരിക്കുമ്പോഴായിരുന്നു ഒരു ചെറുക്കൻ, 10-12 വയസ്സ് തോന്നിക്കും, ഷൂ പോളിഷ് ചെയ്യാൻ വേണ്ടി ആണെന്ന് തോന്നുന്നു ഒരാള്ടട്ത് കെഞ്ചുന്നതു  കണ്ടു .  .ഒഹ് ഇത് സ്ഥിരം പരിപാടി...ഇത് കുറെ കണ്ടിട്ടുണ്ട്. ലവൻ  വരുന്നതിനു മുൻപ് തന്നെ ഞാൻ മുഖം തിരിച്ചു റെഡി ആയി. ലവൻ  എത്തി ...

ലവൻ : സാബ് ...ഷൂ പോളിഷ്
ഞാൻ ചുമ്മാ തലയാട്ടി ...
ലവാൻ വീണ്ടും അത് തന്നെ പറഞ്ഞു
എന്നോടാ കളി .....ഞാനും റിപീറ്റ്
ഇത് ഒരു മൂന്നു തവണ ആവർത്തിച്ചു .
ഹോ ...ശല്യമായല്ലോ ...അവസാനം ഗതികെട്ട് ഞാൻ ഒരു 10 രൂപ നോട്ട് അവനു നേർക്ക്  നീട്ടി ...
ഞാൻ : യെഹ ലോ.
തുറിച്ചു നോക്കികൊണ്ട്‌ ലവൻ : നഹി സാബ്
പതിവിൽ  വിപരീതമായി നടന്നതിന്റെ ഒരു ഞെട്ടൽ .പക്ഷെ ഞാൻ അത് എടുത്തോളാൻ ലവനോട് വീണ്ടും പറഞ്ഞു.
തുറിച്ചു നോക്കികൊണ്ട്‌ ലവൻ  പറഞ്ഞു ...സാബ് ...ഷൂ പോലിഷ് ..ഷൂ പോലിഷ് ..

ഇവൻ  ആള് കൊള്ളാലോ ....സാധാരണ ഇങ്ങനെ ഒരുത്തന് 5 രൂപ കൊടുത്താൽ  പണിയും ചെയ്യേണ്ടി വന്നില്ല കാശും കിട്ടി എന്ന് വിചാരിച്ചു സ്ഥലം കാലിയാക്കും ..പക്ഷെ ഇവൻ.....ഷൂ പോളിഷ് ചെയ്തിട്ട് ആ കാശ് തന്നാൽ മതി എന്ന്. അത്ര വലിയ അനുഭവ ജ്ഞാനി  ഒന്നും അല്ലെങ്കിലും ഞാൻ ഇതുവരെ നോർത്തിൽ ട്രാവൽ ചെയ്തപ്പോൾ ഇതുപോലത്തെ പിള്ളേരെ കണ്ടിട്ടുമുണ്ട് ഒരുപാട്  'നല്ല ' അനുഭവം ഉണ്ടായിട്ടും ഉണ്ട്. അതിനെ കുറിച്ചൊക്കെ ആലോചികുമ്പോ ഞാൻ തന്നെ വിചാരിക്കും ഒരു ഇത്തിരി പോലും വിദ്ധ്യാഭ്യാസം ഇല്ലാത്ത തെരുവിൽ ഫുൾ ടൈം അലഞ്ഞു നടക്കുന്ന  ഇവര്ടടതുന്നു  ഇതിൽ കൂടുതൽ എങ്ങനെയാ പ്രതീക്ഷികുന്നെ.

  അവൻ : സാബ് ഘര്  മെ  മാ ബീമാർ ഹേ...സിര്ഫ് മേ  ഹി കമാതാ ഹൂ ....
ഞാൻ ഷൂ അവനു ഊരി  കൊടുത്തു
ഞാൻ : ബാപ് ക്യാ കർത്താ ഹേ ?
അവൻ : ബാപ് പീതാ ഹെ  സാബ്...ഘര് മേ  ആകെ മാ കോ മാർതാ  ഹേ.. മാ ബീമാർ ഹെ  ഇസ്ലിയെ കാം പെ  നഹി ജാ സക്തി. ഘര് മേ ഛൊട്ടി  ബെഹെൻ ഭി ഹേ.
ഞാൻ : സ്കൂൾ നഹി ജാതാ ഹേ  തു ?
അവൻ : ചൌത്തി (4th std ) തക ഗയാ  ത്താ .ഘര് മേ  കോയി കമാതാ  നഹി സിര്ഫ് മേ  ഹി ഹൂ  തോ ചോട്  ദിയ .
ഞാൻ : ബെഹെൻ സ്കൂൾ നഹി ജാതി ?
അവൻ : ഘര് മെ  മാ കോ ദേഖ്നെ കെ ലിയെ  കോയി നഹി ഹേ  ഇസ്ലിയെ വോ ഭി നഹി ജാതി.
അവൻ ഷൂ പോളിഷ് ചെയ്തു കൊണ്ട് തുടർന്നു
സാബ് യഹാ ആനെ  സെ വോ മാർതാ  ഹെ 
ഞാൻ : കോണ്‍ മാർതാ  ഹേ ?
അവൻ : വോ പുലിസ് വാലാ .....യഹാ  ആനെ നഹി ദേതാ

പുലിസ് എന്ന് അവൻ ഉദ്ദേശിച്ചത് സ്ടാന്ടിന്റെ  സെക്യൂരിറ്റി നോക്കുന്ന ആളെ ആയിരുന്നു .

ഇതൊക്കെ സ്ഥിരം സിനിമയിൽ ഇതുപോലെ ഉള്ള കഥാപാത്രങ്ങൾ പറയുന്ന അതെ ടയലോഗ്  പോലെ തോന്നി ...പക്ഷെ എന്തോ അവന്റെ കണ്ണുകളിൽ നോകിയപ്പോ എന്തോ സത്യം ആണെന്ന് തോന്നി (ഇതും ഒരു സിനിമ ടയലോഗ്  പോലെ തന്നെ ഉണ്ടല്ലോ അല്ലെ :-| :-p )

ഷൂ പോളിഷ് ചെയ്തു കഴിഞ്ഞപ്പോ അവന്റെ അവസ്ഥ ഇത്രയും നേരം കേട്ട ഞാൻ ചോദിച്ചു 'കിതനാ ഹുഅ ?'
അവൻ : ദസ്  രുപെ 

ഞാൻ അവനു ഒരു ഇരുപതിന്റെ നോട്ട് നീട്ടി 'യെ ലോ'
അവൻ : സാബ് ദസ്  രുപെ  സാബ്
ഞാൻ : ലെ ലോ
അവൻ : സാബ് ദാസ്‌ രുപെ 
ഞാൻ : ആരെ കാം കിയാ ഹെ തൂനേ ഇസ്ലിയെ ദെ രഹാ  ഹൂ ...ലോ
അവൻ കാശ് മേടിച്ച്  ആ നോട്ട് നെറ്റിയിൽ  തൊട്ട് ഒരു ചെറിയ ചിരി പാസ്സാക്കി സാധനങ്ങൾ  എടുത്ത്  പോയി.

ബസ്സ്‌ എത്തി.... തെരുവിൽ  വളർന്ന  ഒരു കുട്ടിയുടെ  അടുത്തുനിന്നും എന്തൊക്കെ പ്രതീക്ഷിക്കാം എന്തൊക്കെ പ്രതീക്ഷിക്കാൻ പാടില്ലാ   എന്നതിനെ കുറിച്ച് ഒരു വീണ്ടുവിചാരത്തിന് സമയം ആയി എന്ന് എനിക്ക് ഡോസ് തന്ന അവനെ കുറിച്ച് ഓർത്തുകൊണ്ട്‌ ഞാൻ ബസ്സിൽ കേറി.


1 comment: