Sunday, 18 August 2013

ഒന്ന് ഷൂ പോളിഷ് ചെയ്ത കഥ

                                    ഇത് കുറച്ചു നേരത്തെ എഴുതി വെക്കേണ്ട്തായിരുന്നു . എഴുതി വെച്ചതുമായിരുന്നു, പക്ഷെ എഴുതി വെച്ച ഡയറി കാണാതായി. യാത്ര ചെയ്യുമ്പോൾ  നഷ്ടപെട്ട സാധനങ്ങളുടെ ലിസ്റ്റിൽ അങ്ങനെ അതും. അപോ സംഭവം പറഞ്ഞു തുടങ്ങാം. ഡൽഹി ഓഫിസിൽ റിപ്പോർട്ട്‌ ചെയ്തിരുന്ന ടൈം 2012 ജനുവരി മുതൽ  ജൂലൈ , മിക്ക  ദിവസവും എനിക്ക് കിട്ടിയിരുന്ന പണി പഞാബിൽ ആയിരുന്നു.
                                     പഞാബിൽ  'ലുധിയാന' യ്യ്കും  'ജലന്ധർ' നും  ഇടയിലുള്ള ഒരു സ്ഥലം ആണ് 'ഫഗ്വാട '. ഇന്ഗ്ലിഷിൽ എഴുതുമ്പോ  Phagwara  എന്നാണ്‌............. .അന്നത്തെ പണിയും കഴിഞ്ഞു ഞാൻ താമസിച്ചിരുന്ന ജലന്ധറിലെ ഹൊട്ടെലിലെക്കു  തിരിച്ചു പോകാൻ വേണ്ടി ബസ്‌ സ്റ്റാൻഡിൽ എത്തി. ബസ്സിനായുള്ള അന്വേഷണം നടത്തി .പഞാബിൽ ഹിന്ദി അറിയാമെങ്കിൽ ജീവിക്കാം എന്നതാണ് എനിക്ക് അവടെ ബുദ്ധിമുട്ടിലാതെ യാത്ര ചെയ്യാൻ സഹായിച്ചത്. ഹിന്ദി അറിയാമെങ്കിൽ പഞാബിൽ അല്ല നോർത്തിൽ എവടെ വേണേലും ജീവിക്കാം. ബസ്സിനായി വെയിറ്റ് ചെയ്ത്  ഒരു ബെഞ്ചിൽ ഇങ്ങനെ ഇരിക്കുമ്പോഴായിരുന്നു ഒരു ചെറുക്കൻ, 10-12 വയസ്സ് തോന്നിക്കും, ഷൂ പോളിഷ് ചെയ്യാൻ വേണ്ടി ആണെന്ന് തോന്നുന്നു ഒരാള്ടട്ത് കെഞ്ചുന്നതു  കണ്ടു .  .ഒഹ് ഇത് സ്ഥിരം പരിപാടി...ഇത് കുറെ കണ്ടിട്ടുണ്ട്. ലവൻ  വരുന്നതിനു മുൻപ് തന്നെ ഞാൻ മുഖം തിരിച്ചു റെഡി ആയി. ലവൻ  എത്തി ...

ലവൻ : സാബ് ...ഷൂ പോളിഷ്
ഞാൻ ചുമ്മാ തലയാട്ടി ...
ലവാൻ വീണ്ടും അത് തന്നെ പറഞ്ഞു
എന്നോടാ കളി .....ഞാനും റിപീറ്റ്
ഇത് ഒരു മൂന്നു തവണ ആവർത്തിച്ചു .
ഹോ ...ശല്യമായല്ലോ ...അവസാനം ഗതികെട്ട് ഞാൻ ഒരു 10 രൂപ നോട്ട് അവനു നേർക്ക്  നീട്ടി ...
ഞാൻ : യെഹ ലോ.
തുറിച്ചു നോക്കികൊണ്ട്‌ ലവൻ : നഹി സാബ്
പതിവിൽ  വിപരീതമായി നടന്നതിന്റെ ഒരു ഞെട്ടൽ .പക്ഷെ ഞാൻ അത് എടുത്തോളാൻ ലവനോട് വീണ്ടും പറഞ്ഞു.
തുറിച്ചു നോക്കികൊണ്ട്‌ ലവൻ  പറഞ്ഞു ...സാബ് ...ഷൂ പോലിഷ് ..ഷൂ പോലിഷ് ..

ഇവൻ  ആള് കൊള്ളാലോ ....സാധാരണ ഇങ്ങനെ ഒരുത്തന് 5 രൂപ കൊടുത്താൽ  പണിയും ചെയ്യേണ്ടി വന്നില്ല കാശും കിട്ടി എന്ന് വിചാരിച്ചു സ്ഥലം കാലിയാക്കും ..പക്ഷെ ഇവൻ.....ഷൂ പോളിഷ് ചെയ്തിട്ട് ആ കാശ് തന്നാൽ മതി എന്ന്. അത്ര വലിയ അനുഭവ ജ്ഞാനി  ഒന്നും അല്ലെങ്കിലും ഞാൻ ഇതുവരെ നോർത്തിൽ ട്രാവൽ ചെയ്തപ്പോൾ ഇതുപോലത്തെ പിള്ളേരെ കണ്ടിട്ടുമുണ്ട് ഒരുപാട്  'നല്ല ' അനുഭവം ഉണ്ടായിട്ടും ഉണ്ട്. അതിനെ കുറിച്ചൊക്കെ ആലോചികുമ്പോ ഞാൻ തന്നെ വിചാരിക്കും ഒരു ഇത്തിരി പോലും വിദ്ധ്യാഭ്യാസം ഇല്ലാത്ത തെരുവിൽ ഫുൾ ടൈം അലഞ്ഞു നടക്കുന്ന  ഇവര്ടടതുന്നു  ഇതിൽ കൂടുതൽ എങ്ങനെയാ പ്രതീക്ഷികുന്നെ.

  അവൻ : സാബ് ഘര്  മെ  മാ ബീമാർ ഹേ...സിര്ഫ് മേ  ഹി കമാതാ ഹൂ ....
ഞാൻ ഷൂ അവനു ഊരി  കൊടുത്തു
ഞാൻ : ബാപ് ക്യാ കർത്താ ഹേ ?
അവൻ : ബാപ് പീതാ ഹെ  സാബ്...ഘര് മേ  ആകെ മാ കോ മാർതാ  ഹേ.. മാ ബീമാർ ഹെ  ഇസ്ലിയെ കാം പെ  നഹി ജാ സക്തി. ഘര് മേ ഛൊട്ടി  ബെഹെൻ ഭി ഹേ.
ഞാൻ : സ്കൂൾ നഹി ജാതാ ഹേ  തു ?
അവൻ : ചൌത്തി (4th std ) തക ഗയാ  ത്താ .ഘര് മേ  കോയി കമാതാ  നഹി സിര്ഫ് മേ  ഹി ഹൂ  തോ ചോട്  ദിയ .
ഞാൻ : ബെഹെൻ സ്കൂൾ നഹി ജാതി ?
അവൻ : ഘര് മെ  മാ കോ ദേഖ്നെ കെ ലിയെ  കോയി നഹി ഹേ  ഇസ്ലിയെ വോ ഭി നഹി ജാതി.
അവൻ ഷൂ പോളിഷ് ചെയ്തു കൊണ്ട് തുടർന്നു
സാബ് യഹാ ആനെ  സെ വോ മാർതാ  ഹെ 
ഞാൻ : കോണ്‍ മാർതാ  ഹേ ?
അവൻ : വോ പുലിസ് വാലാ .....യഹാ  ആനെ നഹി ദേതാ

പുലിസ് എന്ന് അവൻ ഉദ്ദേശിച്ചത് സ്ടാന്ടിന്റെ  സെക്യൂരിറ്റി നോക്കുന്ന ആളെ ആയിരുന്നു .

ഇതൊക്കെ സ്ഥിരം സിനിമയിൽ ഇതുപോലെ ഉള്ള കഥാപാത്രങ്ങൾ പറയുന്ന അതെ ടയലോഗ്  പോലെ തോന്നി ...പക്ഷെ എന്തോ അവന്റെ കണ്ണുകളിൽ നോകിയപ്പോ എന്തോ സത്യം ആണെന്ന് തോന്നി (ഇതും ഒരു സിനിമ ടയലോഗ്  പോലെ തന്നെ ഉണ്ടല്ലോ അല്ലെ :-| :-p )

ഷൂ പോളിഷ് ചെയ്തു കഴിഞ്ഞപ്പോ അവന്റെ അവസ്ഥ ഇത്രയും നേരം കേട്ട ഞാൻ ചോദിച്ചു 'കിതനാ ഹുഅ ?'
അവൻ : ദസ്  രുപെ 

ഞാൻ അവനു ഒരു ഇരുപതിന്റെ നോട്ട് നീട്ടി 'യെ ലോ'
അവൻ : സാബ് ദസ്  രുപെ  സാബ്
ഞാൻ : ലെ ലോ
അവൻ : സാബ് ദാസ്‌ രുപെ 
ഞാൻ : ആരെ കാം കിയാ ഹെ തൂനേ ഇസ്ലിയെ ദെ രഹാ  ഹൂ ...ലോ
അവൻ കാശ് മേടിച്ച്  ആ നോട്ട് നെറ്റിയിൽ  തൊട്ട് ഒരു ചെറിയ ചിരി പാസ്സാക്കി സാധനങ്ങൾ  എടുത്ത്  പോയി.

ബസ്സ്‌ എത്തി.... തെരുവിൽ  വളർന്ന  ഒരു കുട്ടിയുടെ  അടുത്തുനിന്നും എന്തൊക്കെ പ്രതീക്ഷിക്കാം എന്തൊക്കെ പ്രതീക്ഷിക്കാൻ പാടില്ലാ   എന്നതിനെ കുറിച്ച് ഒരു വീണ്ടുവിചാരത്തിന് സമയം ആയി എന്ന് എനിക്ക് ഡോസ് തന്ന അവനെ കുറിച്ച് ഓർത്തുകൊണ്ട്‌ ഞാൻ ബസ്സിൽ കേറി.


Tuesday, 13 August 2013

ഒരു തെലംഗാന ദിനം

എഴുതണം എന്ന് പലപോഴും വിചാരിച്ചിട്ടുണ്ട് . പലരും പറഞ്ഞിട്ടുണ്ട്  നിനക്ക് എഴുതികൂടെ എന്ന്. ഇതൊക്കെ വായികുന്നവർ  വിചാരിക്കും  ഇവൻ  ഏതോ വലിയ എഴുത്തുകാരൻ ആണെന്ന്.   യാത്ര ചെയ്യാറുണ്ട് അത് തന്നെ സംഭവം...ഒരുപാട്  അനുഭവങ്ങള ഉണ്ടാവാറുണ്ട്  പലതും ഷെയർ ചെയ്യണം എന്ന് പലപോഴും വിചാരിച്ചിടുണ്ട്  പക്ഷെ എന്ത് ചെയ്യാനാ ....മടി . ഇന്നത്തെ യാത്രയെ പറ്റി പറഞ്ഞു തുടങ്ങാം . ഹൈദരാബാദ് ആണ് ഇപോ സ്റ്റേഷൻ ചെയ്തിരികുന്നത് തെലംഗാന വിഷയം  കത്തി നില്കുന്ന  സമയം ആണ് പ്രശ്നങ്ങള ആണ് എന്ന് കുറച്ചു പേര് പറഞ്ഞു പക്ഷെ ഹൈദരാബാദിൽ കുഴപമോന്നുമില്ല  എന്ന് പറഞ്ഞു കുറെ പേര് . ജൂലൈ 18 കഴിഞ്ഞാൽ  എനിക്ക് വളരെ നല്ല  സമയം ആണെന്ന് അമ്മയോട് കണിയാര് പറഞ്ഞിരുനത്രേ അതുകൊണ്ടാണെന്നു തോന്നുന്നു  ഇവടെ വന്നു രണ്ടാമത്തെ ദിവസം കിട്ടിയ അപ്പോയ്ന്റ്മെന്റ്റ്  തെലംഗാന  ഏരിയയിൽ ആയിരുന്നു. 'അമ്മെ ആ  കണിയാരുടെ  പേര് എന്താണെന്നാ പറഞ്ഞെ' എന്ന് മനസ്സിൽ അമ്മയോട് ചോദിച്ച്  റൂമിൽ  നിന്നും നോം അങ്ങട് ഇറങ്ങി. കേരളത്തിന്നു പുറത്തു പോയ ഈ ഓട്ടോ പിടിക്കൽ  ഒരു ചടങ്ങ് തന്നെയാ....അത് മിക്കവർക്കും  അറിയാവുന്നതാണല്ലോ. ഒരു  ഓട്ടോ കിട്ടി അങ്ങനെ ബസ്‌ സ്റ്റാൻഡിൽ എത്തി . പോകേണ്ട സ്ഥലത്തിന്റെ പേര് 'മെധക്' . നേരത്തെ ഒരു തവണ പോയിട്ടുണ്ട്  ഇവടെ.ആസ്  യൂശുവേൽ  ബസിൽ കേറിയതും ഉറങ്ങി . മെധക് എത്തി...പോകാനുള്ള സ്കൂളിൽ പോയപ്പോഴാണ് അറിഞ്ഞത് അവടെ കറന്റ്‌ ഇല്ല....സ്തോത്രം.....ഓ ഇനി എന്തോ ഉണ്ടാക്കാനാ ..കമ്പ്യൂട്ടർ ഓണ്‍ ആകാതെ നുമ്മ എന്തോ ചെയ്യാനാ. സ്കൂളിലെ ഒരു ഷെയർ ഹോള്ടെർ ആണ് ഭവാനിശങ്കർ .അങ്ങേരോടാണ് ക കാര്യങ്ങൾ ഒക്കെ സംസാരിച്ചത്. സംസാരത്തിനിടയിൽ ഞാൻ തെലംഗാന വിഷയം  എടുത്തു ഇട്ടു .....കാര്യങ്ങൾ നേരിട്ട് ഒരു  തെലംഗാനകാരന്ടടുത്തു നിന്നും  അറിയാൻ പറ്റിയ അവസരം. ഞാൻ ചോദ്യങ്ങള തുടങ്ങി.

തെലംഗാന സംസ്ഥാനം രൂപികരികരികാനുള്ള തീരുമാനംകൊണ്ട് നിങ്ങള്ക് സന്തോഷം ആണോ ?
പിന്നെ....സന്തോഷം.
അപ്പൊ ഇതിന്റെ പേരിൽ പ്രശ്നങ്ങൾ എന്തുകൊണ്ടാണ് ?
അത് ആന്ധ്ര ഭാഗത്ത്‌ അല്ലെ....അവർക്കു  വേണ്ടത് സമൈയ്ക്യാന്ധ്ര ആണ്. പിന്നെ അവര്ക്ക് ഹൈദരാബാദ്  വിട്ടു തരാനും പറ്റില്ലാ എന്ന്.

ആകെ മൊത്തം ടോട്ടൽ കണ്‍ഫ്യൂഷൻ ആയല്ലോ ... :-|

അയാൾ തുടർന്നു ...

അപ്പൊ ഹൈദരാബാദ് ആന്ധ്രയുടെ ഭാഗം അല്ലെ ?

നോക്കു ....ആന്ദ്ര പ്രദേശ്‌ എന്ന് പറയുന്നത് 3 ഭാഗങ്ങൾ ചേർന്നതാണ് ....തെലംഗാന , രയലസീമ പിന്നെ ആന്ധ്ര . തെലംഗാനയുടെ  10 ജില്ലകൾ 1948 വരെ നിസാമിന്റെ ഭരണത്തിൽ  ഹൈദരാബാദ് സ്റ്റേറ്റ് എന്നാണു അറിയപെട്ടിരുന്നത് .1947 നു ശേഷവും നിസാം ഇന്ത്യയോടു ചേരാൻ തയാറായില്ല . വേണമെങ്കിൽ  പാകിസ്ഥാനോട്  ചേരാം പക്ഷെ ഇന്ത്യയോടു ചേരില്ല എന്നായിരുന്നു . അപ്പോൾ  ലാൽ  ബഹദൂർ  ശാസ്ത്രി പട്ടാളത്തെ അയച്ചു ഒരു വെടി പോലും വെക്കാതെ നിസാം കീഴടങ്ങിയ ചരിത്രം വേറെ . മറുഭാഗതു രയലസീമ അടങ്ങുന്ന ആന്ധ്രാ മദ്രാസ്‌ പ്രേസിടെന്സിയുടെ ഭരണത്തിൽ ആയിരുന്നു. അവരിൽ   നിന്നും മോചനം  വേണമെന്നും പുതിയ സംസ്ഥാനം വേണം എന്നുമായി . അത് സമ്മതിച്ചപ്പോൾ കർനൂൾ   തലസ്ഥാനം ആക്കാമെന്നുമായി. ആങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ തലസ്ഥാനം എന്ന നിലയിൽ  കര്നൂളിനുള്ള പരിമിതികൾ  പ്രശ്നം ആയി തുടങ്ങി . അപ്പോഴാണ് എല്ലാം കൊണ്ടും സമ്പന്നം ആയ ഹൈദരാബാദിൽ   അവരുടെ കണ്ണ് പതിഞ്ഞത്. അപ്പോൾ  ഹൈദരാബാദ് സ്റ്റേറ്റ് കൂടെ ചേർത്ത് തെലുഗ് സംസരികുന്നവർ എല്ലാം ചേർന്ന് ഒറ്റ സംസ്ഥാനം 'സമയ്ക്യാന്ധ്ര ' എന്നുള്ള ആശയം അവർ കൊണ്ട് വന്നത് . ഹൈദരാബാദ് ഇനെ തലസ്ഥാനം  ആക്കാം എന്നുമായി .ആദ്യം ഹൈദരാബാദ്  രാഷ്ട്രിയ നേതാകൾ സമ്മതിച്ചില്ലെങ്ങിലും പിന്നീട് ഉപാധികൾ വെച്ച് അവർ അതിന്  സമ്മതിച്ചു. ഹൈദരാബാദ്ഇൽ  ഉണ്ടാകുന്ന തൊഴിൽ അവസരങ്ങളിൽ 70 % തെലംഗാനകാർക്ക്‌  വേണം എന്നായിരുന്നു ഉപാധികളിൽ ഒന്ന്. അങ്ങനെ 1956 നവംബർ 1 ന്  ഹൈദരാബാദ് സ്റ്റേറ്റ് ഉൾപെടുത്തി  ആന്ധ്ര പ്രദേശ്‌ എന്നാ സംസ്ഥാനം ഉണ്ടായി. പിന്നീട്  ഇതിൽ ഒരു ഉപാധി പോലും  അവർ  പാലിച്ചില്ല. എന്തിനേറെ പറയുന്നു ...ഇവ്ടുന്നു വെള്ളം വലിയ പൈപ്പ് വഴി  ഹൈദരാബാദ്ഇലും മറ്റും കൊണ്ട് പോയി ...എന്നിട്ടോ ...അതെ വെള്ളം ഞങ്ങള്ക്ക് ഇവടെ കൃഷി ആവശ്യത്തിനു വേണ്ടി ഷട്ടർ തുറന്നു ഒന്ന് കിട്ടണമെങ്കിൽ  ഓരോ വർഷവും  അധികൃതരുടെ കാല്  പിടികണം. എല്ലാറ്റിനുമുള്ള  ശ്രോതസ് ഇവ്ടുന്നും വികസനം മുഴുവനും അവിടേക്കും . ഇത് എത്ര സഹിക്കണം. പണ്ട് തൊട്ടേ ഈ ആവശ്യം പറയുന്നുണ്ടെങ്കിലും ഇപ്പൊ കോണ്‍ഗ്രസ്‌ തിരഞ്ഞെടുപ്പ് പ്രമാണിച്ച് നടപ്പിലാകുന്നു . പക്ഷെ ആന്ധ്ര സയ്ടിൽ കോണ്‍ഗ്രെസ്  ഇതിനെ എതിർകുന്നു .....ഹ ഹ ..ഇതാണ് കോണ്‍ഗ്രസ്‌ .ബി ജെ പി  രണ്ടിടത്തും ഒരേ നിലപാടാണ് 

                  ഇങ്ങനെ അങ്ങ് പോയി അങ്ങേരടെ വർത്തമാനം. ഇതൊക്കെ കേട്ടപ്പോ സങ്ങതി  തെലംഗാന  രൂപികരണം ശരിയാണെന്ന് എനിക്ക് തോന്നി . ഇതിന്റെ പേരില് ആന്ധ്രകാർ  പ്രശ്നം  ഉണ്ടാകുനതിന്റെ കാര്യം മനസിലാകാവുന്നത്തെ ഉള്ളൂ ...അതിനെ കുറിച്ചും അങ്ങേരു കുറെ പറഞ്ഞു. അങ്ങനെ അങ്ങേരോട് സുലാൻ പറഞ്ഞ്  അവ്ടുന്നു ഇറങ്ങി .
ഈ ട്രാവൽ ചെയ്യുമ്പോ ഒരു   സ്ഥലത്ത് പോയി നമ്മുടെ പണി കഴിഞ്ഞാൽ  അടുത്തുള്ള ടൂറിസ്റ്റ് സ്ഥലം സന്ദർശനം  ചിലപോഴൊക്കെ നടക്കാറുണ്ട് . കഴിഞ്ഞ തവണ വന്നപോ നോട്ടം ഇട്ടു വെച്ചിരുന്നതാ  'മെധക് ചർച്' .പോയ സ്കൂളിൽ നിന്നും 5 മിനിറ്റ് നടത്തം ദെ എത്തി പള്ളി . ഗേറ്റിന്റെ മുൻപിൽ നിന്നാൽ തന്നെ കാണാം 173  അടി ഉയരം ഉള്ള പള്ളിയുടെ ഫ്രന്റ്‌ ടവർ. അകത്തു കെറുന്നതിനു  മുന്പുള്ള ചടങ്ങ് തുടങ്ങി.....ഫോണെടുത്തു ഫേസ്ബുക്ക്  ഷോട്ട്കട്ട് തപ്പൽ...കിട്ടി...ചെക്ക്‌ ഇൻ ....മെധക് ചർച്, കൂടെ പള്ളിയുടെ ഒരു പടം

  ...പോസ്റ്റ് . അനൂപ്‌ ഈസ്‌ അറ്റ്‌ മെധക്  ചർച് ...കൊള്ളാം...അത് കാണുമ്പോ തന്നെ ഉണ്ട് ഒരു പ്രത്യേക സുഖം   :)

                     പള്ളിക്കകത്തെക്ക് .... ഗോതിക് സ്റ്റൈലിൽ നിര്മിതം...10 വർഷം എടുത്തു ഉണ്ടാകാൻ .

                                       http://en.wikipedia.org/wiki/Medak_Church

 ഇതൊക്കെ പള്ളിയിലച്ഛന്റ്ടുത്തുനിന്നും  മനസിലാക്കി. അപോഴാ ഒരു സംശയം ഈ കുംഭസാര കൂട് ....അതെവ്ട്യാ.......അച്ഛനോട് ചോദിച്ചു ....അപോ കിട്ടിയ ഉത്തരം...ഇത് ഒരു റോമൻ കാത്തോലിക് പള്ളി അല്ല...ദിസ് ഈസ്‌ എ പ്രൊറ്റെസ്റ്റന്റ്സ്  ചർച്  എന്ന്. എന്തോന്ന്?ഇതിനിപ്പോ അങ്ങനെയൊക്കെ ഉണ്ടോ....പള്ളി ആയാൽ  ഒരു കുംഭസാര കൂടൊക്കെ വേണ്ടേ..ശെടാ ഇതാ ഇപ്പൊ നന്നായെ .....ങ്ഹാ എന്തീലും ആവട്ടെ .മെധക്  എന്നാ ആ സ്ഥലത്തിനു പള്ളി കാരണം ആ പേര് കിട്ടിയതിന്റെ കഥയും പറഞ്ഞു തന്ന അച്ഛനോട് യാത്ര പറഞ്ഞ്  പുറത്തൊട്ടു  ഇറങ്ങി .
     
                     ഇനി തിരിച്ചു ഹൈദരാബാദ്. ബസ്‌ സ്റ്റാന്റ് ലക്ഷ്യമാക്കി നടത്തം തുടങ്ങി. ബസ്സിൽ  കേരീട്ടു വേണം ഒന്ന് ഉറങ്ങാൻ .