വയനാട്ടിൽ നടന്ന ദുരന്തം ആണ് ഇത് എഴുതാൻ ഉണ്ടായ കാരണം . ഓരോന്ന് കണ്ടും കെട്ടും നമ്മുടെ മനസ്സിൽ വരുന്ന അഭിപ്രായങ്ങൾ ഇങ്ങനെ എവിടെങ്കിലും കുറിക്കണം എന്ന് തോന്നി.
കാര്യത്തിലോട്ടു കടക്കാം.
//മുൻകാലങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ നടക്കാറുള്ളപോലെ അത് സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇപ്പോൾ ഒരുപാട് വലുതാണെന്ന് തോന്നാറുണ്ട്. മുൻപൊക്കെ പത്ര മാധ്യമം മാത്രം ആണല്ലോ നമ്മുടെ ആശ്രയം. ഇപ്പോ മാധ്യമങ്ങൾക്കു ഒന്നും ഒരു കയ്യും കണക്കും ഇല്ല. വിവര സാങ്കേതിക വിദ്യകൾ കാരണം പൊറുതി മുട്ടുന്ന അവസ്ഥ. എന്നാൽ ഈ സാങ്കേതിക മുന്നേറ്റങ്ങൾ ഒന്നും തന്നെ അതിന്റേതായ രീതിയിൽ നമ്മൾക്ക് പ്രകൃതി ദുരന്തങ്ങളുടെ മേഖലയിൽ ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ല എന്ന് തന്നെ പറയാം. ഉണ്ടായിരുന്നെങ്കിൽ പണ്ട് ഇങ്ങനെ ഉള്ള ദുരന്തങ്ങൾ നാടാകാറുള്ളപോൾ ഉള്ള പല്ലവി തന്നെ ഇപ്പോഴും കേൾക്കേണ്ടി വരില്ലായിരുന്നു.
വയനാട് ഉണ്ടായ ദുരന്തത്തിന് മുന്നേ അവിടെ പലർക്കും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടായിരുന്നു..അത് പ്രകാരം ആണ് കുറച്ചു പേര് അവിടുന്നു മാറി താമസിച്ചതും രക്ഷപ്പെട്ടതും. ബാക്കി ഉള്ളവർ എന്ത് കൊണ്ട് അവിടുന്ന് മാറിയില്ല?
അവർക്കു മുന്നറിയിപ്പിന്റെ ഗൗരവം അറിയില്ലായിരിക്കും...സ്വാഭാവികം ആണ്. സ്ഥിതിഗതികളുടെ ഗൗരവം അറിയാത്തതു തന്നെ പ്രധാന കാരണം . എന്നാൽ സർക്കാർ അങ്ങനെ അല്ല ...അവർക്കു അതിന്റെ കുഴപ്പങ്ങൾ അറിയാം...എന്നിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവിടുന്ന് ആൾക്കാരെ മാറ്റി താമസിപ്പിച്ചില്ല. സർക്കാർ സംവിധാനങ്ങൾ തരുന്ന മുന്നറിയിപ്പിനെ ഉദ്യോഗസ്ഥർക്ക് തന്നെ വിശ്വാസം ഇല്ലാത്തതുകൊണ്ടോ അതോ തീരുമാനങ്ങൾ എടുക്കേണ്ട ആള്ക്കാരെ ഈ പ്രശ്നം ഒരിക്കലും ബാധിക്കാൻ പോകുന്നില്ല എന്ന നിസ്സംഗത്വ മനോഭാവമോ?
ഒരു ദുരന്തം ഉണ്ടാക്കാൻ സാധ്യത ഉള്ള സ്ഥലത്തു അതിനുള്ള മുന്നറിയിപ്പ് കിട്ടിയിട്ടുണ്ടെകിൽ അതിനു ഒരു പ്രോട്ടോകോൾ വേണം. അങ്ങനെ ഒരു പ്രോട്ടോകോൾ ഉണ്ടോ നമ്മുക്ക്?
മഴ നല്ല പോലെ പെയ്യും എന്ന് സാറ്റലൈറ്റ് വഴി വിവരം കിട്ടും...സാറ്റലൈറ്റ് അതിന്റെ പണി വെടിപ്പു ആയി ചെയ്യും...നമ്മൾ അത് അങ്ങട് അറിയിക്കും....പിന്നെ നിങ്ങൾ ആയി നിങ്ങളുടെ പാടായി.
Breaking News: ശക്തമായ മഴയ്ക്കു സാധ്യത!! കടലിൽ മൽസ്യബന്ധനത്തിനു പോകരുത്!!...ശുഭം...കഴിഞ്ഞു.
വയനാട്ടിൽ ദുരന്തവും അതുമായി ബന്ധപ്പെട്ട ഒരുപാട് സോഷ്യൽ മീഡിയ കൊണ്ടെൻറ്സും കണ്ട് ഇങ്ങനെ ഒന്ന് രണ്ടു ആഴ്ച പിന്നിട്ടപ്പോഴാണ് ഈ അഭിപ്രായങ്ങൾ മനസ്സിൽ വന്നുകൊണ്ടിരുന്നത്.
എല്ലാ വിഷയങ്ങളും അന്ധപ്പെട്ടു അഭിപ്രായങ്ങൾ ഉണ്ടാവാറുണ്ട്, പക്ഷെ എവിടെയും പറയാറും ഇല്ല, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ. പറയുന്നത് ഭാര്യയുടെ അടുത്ത് മാത്രം . എന്നാൽ പലപ്പോഴും പറയുന്ന കാര്യങ്ങൾ സ്ട്രക്ച്ചർഡ് ആവില്ല....എക്സ്പ്ലെയ്ൻ ചെയ്തു കൊടുക്കുന്നതിൽ ഒരു തൃപ്തി ഉണ്ടാവില്ല....കേട്ടിരിക്കുന്ന അവളെ സമ്മതിക്കണം എന്ന് തോന്നി പോവും.
വിഷയത്തിലേക്കു തിരിച്ചു വരാം...
പ്രകൃതി ദുരന്തങ്ങൾ മുൻപും ഒരുപാട് നടക്കാറുണ്ടെങ്കിലും ഈ ഇന്റർനെറ്റ് യുഗത്തിൽ ഇത് സംഭവിക്കുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങൾ ഒന്ന് സ്റ്റഡി ചെയ്യേണ്ടത് തന്നെ ആണ്.
ദുരന്തം നടന്നു കഴിഞ്ഞാൽ ഉള്ള മാധ്യമങ്ങളിലെ ചർച്ചകൾ എടുത്താൽ തന്നെ ഇതിന്റെ പല വെർഷൻസ് നമ്മുക്ക് കാണാൻ പറ്റും .
ഒരു ദുരന്തം ഉണ്ടായി കഴിഞ്ഞാൽ നമ്മുടെ നാട് അതിനോട് റെസ്പോൻഡ് ചെയ്യുന്നത് തന്നെ നമ്മക്ക് എടുക്കാം. സഹായത്തിനായി ഒരുപാട് പേര് കൂട്ട് കൂടുന്നു, സംഘം ചേരുന്നു, ദുരന്ത സ്ഥലത്തു എത്തുന്നു. പണം പിരിക്കുന്നു അങ്ങനെ അങ്ങനെ....
എല്ലാം നല്ലതു തന്നെ, പക്ഷെ ഈ ഒരു ദുരന്തം നടന്നു കഴിഞ്ഞാൽ അതിന്റെ തോത് അഥവാ ആഘാതം എത്ര?
അത് നികത്താൻ എത്ര ത്തോളം സഹായം വേണ്ടി വരും ?
അവിടേക്കു ആവശ്യം ആയ സാധനങ്ങളുടെ പ്രയോറിറ്റി എന്താണ്? ഇതിന്റെ ലോജിസ്റ്റിക്സ് ?
ഇതൊക്കെ തീരുമാനിക്കപ്പെടേണ്ടേ?
ഇതൊക്കെ ആര് തീരുമാനിക്കും? ഒരു ദുരന്ത നിവാരണ സേന നമ്മുക്ക് ഉണ്ടേങ്കിൽം നമ്മടെ നാട്ടിലെ മറ്റു എല്ലാ സർക്കാർ സിസ്റ്റം പ്രവർത്തിക്കുന്ന പോലെ ഒക്കെ തന്നെ അതും പ്രവർത്തിക്കുന്നുള്ളു.
കാരണം മറ്റൊന്നും അല്ല, കാലഹരണപ്പെട്ട രീതികളും ചിന്താഗതിയും ഒക്കെ തന്നെ. നമ്മുടെ വ്യവസ്ഥിതിയുടെ പ്രവർത്തന നിലവാരം ഒന്നും നമ്മുടെ ഇപ്പോഴുള്ള സമൂഹത്തിന്റെ വിദ്യാഭ്യാസ നിലവാരവുമായി അനുപാതത്തിൽ അല്ല എന്ന് വേണം പറയാൻ. (ഇപ്പോഴുള്ള വിദ്യാഭ്യാസ സമ്പ്രദായം എല്ലാ തികഞ്ഞത് ആണ് എന്നുള്ള അഭിപ്രായം ഇല്ല കേട്ടോ, അത് മറ്റൊരു വിഷയം...പിന്നീടാവാം)
കോവിഡ് വന്ന സമയത്തും നമ്മൾ ഇത് കണ്ടതാണ്....ഈ തലമുറയിൽ ഉള്ള ആള്ക്കാര് ആ തോതിൽ ഉള്ള ഒരു മഹാമാരി ഇത് വരെ നേരിട്ട് അനുഭവിച്ചിട്ടില്ല. അത് എങ്ങനെ നേരിടണം എന്ന് അറിയില്ല.
പ്രകൃതി ദുരന്തങ്ങളും മഹാമാരികളും ... അതിനെ തടുക്കാൻ ഒന്നും മനുഷ്യനെ കൊണ്ടു ഒരിക്കലും .നടക്കില്ല.അത് കാരണം ഉണ്ടാവുന്ന അല്ലെങ്കിൽ ഉണ്ടാകാൻ പോകുന്ന നമ്മുടെ നഷ്ടം കുറക്കാനോ ഇല്ലാതാക്കാനോ മാത്രം ആണ് സാധിക്കുന്നത്.
നമ്മുടെ മുന്നത്തെ ജനറേഷനും അങ്ങനെ ആയിരുന്നു. പക്ഷെ അവർക്കു ഉണ്ടായിരുന്ന ഒരുപാട് പരിമിതികൾ ഒക്കെ പരിഗണിച്ചാൽ കൊടുത്താൽ ഒന്നും പ്രതീക്ഷിക്കാൻ വകയില്ല.
എന്നാൽ ഇപ്പോഴത്തെ തലമുറ അങ്ങനെ ആണോ? ഒരുപാട് കാര്യമാണ് മാറിയിരിക്കുന്നുപക്ഷെ കാര്യങ്ങളോട് ഉള്ള നമ്മുടെ സമീപനം സാഹചര്യം ആവശ്യപ്പെടുന്ന തോതിന്റെ അടുത്ത് പോലും അല്ല എന്ന് പറയേണ്ടി വരും. പണ്ട് മനുഷ്യ രാശിക്ക് നേരിടേണ്ടി വരുന്ന കാര്യങ്ങൾ കൂടാതെ ഇപ്പൊ പലതും പുതിയ കാര്യങ്ങൾ ആണ്....എന്നിട്ടും നമ്മുടെ സമീപനം പഴയതു പോലെ ഒക്കെ തന്നെ.
ഒരു ഉദാഹരണമായി കോവിഡ് കാലത്തെ കാര്യം തന്നെ എടുക്കാം.
ക്വാറന്റൈന് ചെയ്യാൻ വേണ്ടി ആദ്യം ഒക്കെ ആൾക്കാരെ ഓടിച്ചിട്ട് പിടികൂടായിരുന്നു...അതിനെ തുടർന്നു ഉണ്ടായത് ഒരുപാട് പ്രശ്നങ്ങൾ. ക്വാറന്റൈന് എന്താണ് എന്നുള്ളതിനെ കുറിച്ച് ഒരു വീഡിയോ സര്ക്കാര് ഇറക്കിയിരിനെങ്കിൽ ആൾക്കാർക്കു ഒരു മിനിമം ഐഡിയ ഉണ്ടാവുമായിരുന്നു. ഇതിനെ പറ്റി അറിയാത്ത ഒരു സാധാരണക്കാരൻ, PPE കിറ്റ് ധരിച്ചു എത്തുന്ന ആൾക്കാരെ കണ്ടാൽ എങ്ങനെ പെരുമാറും എന്ന് നമ്മുക്ക് പറയാൻ പറ്റില്ല.
അതുപോലെ തന്നെ പ്രകൃതി ദുരന്തങ്ങൾ എന്താണ്, എങ്ങനെ ഉണ്ടാവുന്നു, ഉണ്ടായാൽ എന്ത് ചെയ്യണം ഇങ്ങനെ ഉള്ള കാര്യങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാർ ആക്കണ്ടേ? ചെയ്യുന്നില്ല എന്നല്ല...പക്ഷെ ഇപ്പൊ ചെയ്യുന്നത് ഒന്നും എവിടേം എത്തുന്നില്ല. പറഞ്ഞു കൊടുക്കുന്ന ആൾക്ക് ഉള്ള സീരിയസ്നെസ്സ് ന്റെ പകുതിയേ കേൾക്കുന്നു ആൾടെ തലയിൽ കേറുള്ളു. ദൂരദർശനിൽ നമ്മൾ പണ്ട് കണ്ടു വരാറുള്ള പരസ്യങ്ങൾ ഓർമ്മയുണ്ടോ? സർവ ശിക്ഷ അഭിയാൻ പരസ്യങ്ങൾ ഒക്കെ ആൾക്കാരുടെ മനസ്സിൽ ഇപ്പോഴും തങ്ങി നിൽക്കുമായിരുന്നു....അതിന്റെ മെസ്സേജിങ് ക്ലിയർ ആൻഡ് സ്പോട് ഓൺ ആയിരുന്നു.
കോവിഡ് ന്റെ കാര്യത്തിൽ ചെയ്തിരുന്നു...പക്ഷെ ഫുൾ പൊട്ടൻഷ്യൽ ആയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളുടെ കാര്യത്തിൽ അതിന്റെ പകുതി ശുഷ്കാന്തി പോലും കാണുന്നില്ല.. രാഷ്ട്രീയ താല്പര്യങ്ങൾ ആണോ അതോ വ്യക്തി താല്പര്യം ആണോ എന്തോ.
എന്നെങ്കിലും നാട്ടുകാർക്കും ഭരണകർത്താക്കൾക്കും ഇച്ഛാശക്തി ഇച്ചിരി ആത്മാർത്ഥതയും ഉണ്ടാവട്ടെ....